മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 84 പോയന്റ് നേട്ടത്തില്‍ 31898ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 10,004ലുമെത്തി. ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, വിപ്രോ, എച്ച്‌ഡിഎഫ്സി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1336 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 604 ഓഹരികള്‍ നഷ്ടത്തിലുമാണ്.