മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 121 പോയന്റ് നേട്ടത്തില്‍ 32,045ലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 10,051ലുമാണ് വ്യാപാരം നടക്കുന്നത്. റിലയന്‍സ്, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീല്‍, എച്ച്‌പിസിഎല്‍, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്സി തുടങ്ങിയ കമ്ബനികള്‍ നേട്ടത്തിലാണ്.
ലുപിന്‍, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1234 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 496 ഓഹരികള്‍ നഷ്ടത്തിലുമാണ്.