ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

210

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 33 പോയന്റ് താഴ്ന്ന് 32,599ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 10,215ലുമാണ് വ്യാപാരം തുടങ്ങിയത്. മാരുതി സുസുകി, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, വിപ്രോ, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലാണ്. ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, സിപ്ല, ഐടിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 926 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 776 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS