ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

173

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 165 പോയന്റ് നേട്ടത്തില്‍ 32,555ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 10,208ലുമെത്തി. റിലയന്‍സ്, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, എച്ച്‌പിസിഎല്‍, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, സിപ്ല, ടെക് മഹീന്ദ്ര, വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലാണ്. എച്ച്‌ഡിഎഫ്സി, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1135 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 564 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS