മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 87 പോയന്റ് നേട്ടത്തോടെ 32,594ലിലും നിഫ്റ്റി 22 പോയന്റ് ഉയര്‍ന്ന് 10,207ലുമെത്തി. ബിഎസ്‌ഇയിലെ 1118 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 639 ഓഹരികള്‍ നഷ്ടത്തിലുമാണ്. വരാനിരിക്കുന്ന കോര്‍പ്പറേറ്റ് പ്രവര്‍ത്തനഫലങ്ങളാണ് വിപണിക്ക് തുണയായത്.