ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

195

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 1.32 പോയന്റ് നഷ്ടത്തില്‍ 33145.81ലും നിഫ്റ്റി 23.50 പോയന്റ് താഴ്ന്ന് 10320.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ലുപിന്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, സിപ്ല, ടിസിഎസ്, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലും എസ്ബിഐ, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, വിപ്രോ, എച്ച്‌ഡിഎഫ്സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1392 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1310 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS