ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

168

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 108.94 പോയിന്റ് നേട്ടത്തില്‍ 33266.16ലും നിഫ്റ്റി 40.70 പോയിന്റ് ഉയര്‍ന്ന് 10,363.70ലുമാണ് വ്യപാരം അവസാനിപ്പിച്ചത്.
ലുപിന്‍, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, റിലയന്‍സ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലായിരുന്നു. എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലവര്‍, ഐടിസി, വിപ്രോ, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1701 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1014 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS