ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

206

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് ആറുപോയന്റ് താഴ്ന്ന് 33,259ലും നിഫ്റ്റി എട്ടു പോയന്റ് നഷ്ടത്തില്‍ 10,355ലുമാണ് വ്യാപാരം നടക്കുന്നത്. ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, എച്ച്‌ഡിഎഫ്സി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, സിപ്ല, എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലാണ്.
എച്ച്‌ഡിഎഫ്സി ബാങ്ക്, ഒഎന്‍ജിസി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, ലുപിന്‍, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1079 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 706 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS