മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 16 പോയന്റ് നേട്ടത്തില്‍ 33616ലും നിഫ്റ്റി ഒരു പോയന്റ് ഉയര്‍ന്ന് 10440ലുമാണ് വ്യാപാരം നടക്കുന്നത്. ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ലുപിന്‍, റിലയന്‍സ്, സിപ്ല, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, എച്ച്‌ഡിഎഫ്സി, വിപ്രോ, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലും ഐടിസി, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, എസ്ബിഐ, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1121 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 628 ഓഹരികള്‍ നഷ്ടത്തിലുമാണ്.