മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 36 പോയന്റ് നഷ്ടത്തില്‍ 33,537ലും നിഫ്റ്റി 17 പോയന്റ് താഴ്ന്ന് 10,406ലുമാണ് വ്യാപാരം നടക്കുന്നത്. ആക്സിസ് ബാങ്ക്, എച്ച്‌ഡിഎഫ്സി, ഐടിസി, ഭാരതി എയര്‍ടെല്‍, വിപ്രോ, എല്‍ആന്റ്ടി, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, മാരുതി സുസുകി, കോള്‍ ഇന്ത്യ,ലുപിന്‍, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1128 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 753 ഓഹരികള്‍ നഷ്ടത്തിലുമാണ്.