മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണുള്ളത്. സെന്‍സെക്സ് 112.99 പോയന്റ് നേട്ടത്തില്‍ 33,844.18ലും നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 10,483ലുമാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, ടിസിഎസ്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, വേദാന്ത, എച്ച്‌സിഎല്‍ ടെക്, വിപ്രോ തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1232 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 534 ഓഹരികള്‍ നഷ്ടത്തിലുമാണ്.