മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 33 പോയന്റ് നേട്ടത്തില്‍ 33,404ലിലും നിഫ്റ്റി 11 പോയന്റ് ഉയര്‍ന്ന് 10,362ലുമാണ് വ്യാപാരം നടക്കുന്നത്. ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, സിപ്ല, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ തുടങ്ങിയവ നേട്ടത്തിലാണ്. ഒഎന്‍ജിസി, എസ്ബിഐ, റിലയന്‍സ്, വേദാന്ത, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1201 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 597 ഓഹരികള്‍ നഷ്ടത്തിലുമാണ്.