മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 153 പോയന്റ് നേട്ടത്തില്‍ 33,372ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 10,352ലുമാണ് വ്യാപാരം നടക്കുന്നത്. ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, വിപ്രോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലാണ്. എച്ച്‌ഡിഎഫ്സി, ഐടിസി, സിപ്ല, കോള്‍ ഇന്ത്യ, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1423 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 407 ഓഹരികള്‍ നഷ്ടത്തിലുമാണ്.