ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

157

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 63.63 പോയന്റ് നേട്ടത്തില്‍ 33,314.56ലും നിഫ്റ്റി 12.80 പോയന്റ് ഉയര്‍ന്ന് 10,321.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, എല്‍ആന്റ്ടി, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലായിരുന്നു. മാരുതി സുസുകി, ടിസിഎസ്, റിലയന്‍സ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, എച്ച്‌ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1196 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1499 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS