ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

175

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 63 പോയന്റ് താഴ്ന്ന് 32878ലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തില്‍ 10,163ലുമാണ് വ്യാപാരം നടക്കുന്നത്. മാരുതി സുസുകി, എല്‍ആന്റ്ടി, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഐടിസി, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി,എച്ച്‌ഡിഎഫ്സി ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 651 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1063 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS