മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 363.79 പോയന്റ് നഷ്ടത്തില്‍ 31710.99ലും നിഫ്റ്റി 86.95 പോയന്റ് താഴ്ന്ന് 9829ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1006 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1677 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടിസി, റിലയന്‍സ്, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലും ഏഷ്യന്‍ പെയിന്റ്സ്, ഭേല്‍, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. മിഡ് ക്യാപ് സൂചികകളും നഷ്ടത്തിലായിരുന്നു. എഫ്‌എംസിജി സൂചിക ആറ് ശതമാനത്തിലേറെ നഷ്ടത്തിലായി.