മുംബൈ: ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 85 പോയിന്റ് ഉയര്‍ന്ന് 33,428ലും നിഫ്റ്റി 17 പോയിന്റ് നേട്ടത്തില്‍ 10,300ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 1227 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 622 ഓഹരികള്‍ നഷ്ടത്തിലുമാണ്. എല്‍ആന്റ്ടി, ഒഎന്‍ജിസി, ബജാജ് ഓട്ടോ, മാരുതി സുസുകി, സണ്‍ ഫാര്‍മ, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, സിപ്ല, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.