കണ്ണൂര്‍: വീടുകള്‍ അക്രമിച്ചതിനെതിരെയായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രകടനം. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.ഷംസീര്‍ എംഎല്‍എ, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശി, ബിജെപി എംപി വി മുരളീധരന്‍ എന്നിവരുടെ വീടിന് നേരെ ഇന്നലെ ആക്രമണം ഉണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 260 പേരാണ് അറസ്റ്റിലായത്. അക്രമം തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്.