കായംകുളത്ത് ഏഴ് പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു

259

കായംകുളം: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കായംകുളത്ത് ഏഴ് പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. കടിയേറ്റവരില്‍ നാല് വയസ്സും ഒന്‍പതു വയസുമുള്ള കുട്ടികളും ഉള്‍പ്പെടുന്നു. കായംകുളം പെരിങ്ങോലയില്‍ ആറ് പേര്‍ക്കും എരുവയില്‍ നാലര വയസുള്ള ദേവി പാര്‍വതിക്കുമാണ് തെരുവു നായയുടെ കടിയേറ്റത്. ഒന്‍പത് വയസ്സുള്ള ഗ്രീഷ്മയാണ് കടിയേറ്റ മറ്റൊരു കുട്ടി. പരിക്കേറ്റവരെ കായംക്കുളം താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.തെരുവുനായ ശല്യം കുറച്ച്‌ ദിവസങ്ങളായി കായംകുളത്ത് രൂക്ഷമാണ്.ഈ നഗരസഭാ പരിധിയില്‍ മാലിന്യ പ്രശ്നവും അതിരൂക്ഷമായി തുടരുകയാണ്. ഇതാണ് ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കാന്‍ ഒരു പ്രധാനകാരണമെന്നും നാട്ടുകാര്‍ പറയുന്നു.പ്രദേശത്തെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പ്രദേശവാസികള്‍ കായംകുളം നഗരസഭ ചെയര്‍മാന്‍ അഡ്വ: ശിവദാസിനോട് അടക്കം പരാതി നല്‍കിയിരുന്നു. എന്നാല്‍ മാലിന്യപ്രശ്നം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.

NO COMMENTS

LEAVE A REPLY