മാനന്തവാടിയില്‍ ആറുപേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റു

224

കല്‍പറ്റ • വയനാട് മാനന്തവാടി അനന്തോത്ത്കുന്നില്‍ തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികളടക്കം ആറുപേര്‍ക്ക് പരുക്കേറ്റു. ആദിത് ഹരിപ്രസാദ് (7), അദിത്യന്‍ പ്രശാന്ത് (12), സി.എം.മാത്യു, ജെസി വര്‍ഗീസ്, യശോദ, സരിത എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിനടന്ന് ആക്രമിച്ച നായ വളര്‍ത്തുമൃഗങ്ങളെയും കടിച്ചു. രാവിലെ പത്തുമണിക്കായിരുന്നു സംഭവം.

NO COMMENTS

LEAVE A REPLY