കോട്ടയം: തെരുവുനായകളെ കൊല്ലാന്‍ സബ്സിഡി നിരക്കില്‍ എയര്‍ഗണ്‍ നല്‍കുന്നു.പാലാ സെന്റ് തോമസ് കോളേജ് ഓള്‍ഡ് സ്റ്റുഡെന്റ്സ് വെല്‍ഫയര്‍ അസോസിയേഷനാണ് ഈ ആശയത്തിന് പിന്നില്‍തെരുനായ ശല്യത്തിന് വന്ധ്യംകരണം എത്രത്തോളം പ്രായോഗികമാകുമെന്ന സംശയമാണ് സെന്റ് തോമസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് വെല്‍ഫയര്‍ അസോസിയേഷനുള്ളത്.നായക്കളെ കൊല്ലുക തന്നെയാണ് പരിഹാരം.ഇതിന് ഒരു ആയുധം വേണമല്ലോ.ഓരോരുത്തരും ഒരു എയര്‍ഗണ്‍ വാങ്ങിയാല്‍,പ്രശ്നം തീരും.എയര്‍ഗണിന് സബ്സിഡി കൂടി നല്‍കിയാലോ.അത്തരം ഒരാശയം നടപ്പിലാക്കുകയാണ് സംഘാടകര്‍.4000 രൂപയാണ് എയര്‍ഗണിന്റെ യഥാര്‍ത്ഥ വില.10 ശതമാനം കുറച്ച് ആര്‍ക്കും നല്‍കും.പട്ടിയെ കൊന്നതിന് പോലീസ് കേസുള്ളവര്‍ക്ക് 25 ശതമാനം കുറക്കുംജനപ്രതിനിധികള്‍ക്കും പ്രത്യേക ആനുകൂല്യമുണ്ട്.ഇതുവരെ 300 പേര്‍ എയര്‍ഗണിനായി സമീപിച്ചിട്ടുള്ളതായി സംഘടന അറിയിച്ചു.തെരുനായ്ക്കളെ കൊന്നതിന് ആറ് കേസുകള്‍ നിലവില്‍ ഉള്ള ജോസ് മാവേലിക്ക് എയര്‍ഗണ്‍ നല്‍കിയാണ് പരിപാടിയുടെ ഉദഘാടനം നടന്നത്