കോഴിക്കോട് : കോഴിക്കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയ്ക്ക് തെരുവുനായയുടെ കടിയേറ്റു. പൂളക്കടവ് സ്വദേശി റംഷാദിന്‍റെ മകള്‍ ഫാത്തിമയ്ക്കാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നായയുടെ കടിയേറ്റത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞയാഴ്ച മാത്രം 14 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും നടപടിയെടുക്കാത്തതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് രണ്ടരവയസ്സുകാരിയ്ക്കു നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.