വര്‍ക്കല: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധന്‍ കൊല്ലപ്പെട്ടതോടെ വര്‍ക്കലയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നെടുക്കുന്നു. മുപ്പതോളം നായ്ക്കളെയാണ് കൊന്നൊടുക്കിയത്. സാമൂഹിക പ്രവര്‍ത്തകന്‍ ജോസ് മാവേലിയുടെ നേതൃത്വത്തിലാണ് നായവേട്ട.അതേസമയം, ജോസ് മാവേലിയെയും സംഘത്തെയും അറസ്റു ചെയ്യാന്‍ പോലീസ് എത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ജോസ് മാവേലിക്കും മറ്റും പിന്തുണയുമായി നാട്ടുകാരെത്തി. ഇവര്‍ക്കു ചുറ്റും നാട്ടുകാര്‍ അണിനിരന്ന് പ്രതിരോധം സൃഷ്ടിച്ചു. അറസ്റ്റു ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. കാപ്പ ചുമത്തുമെന്ന ഭീഷണിയുടെ പേരില്‍ തെരുനായ ഉന്മൂലനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജോസ് മാവേലി പറഞ്ഞൂ. കാപ്പ ചുമത്തുന്പോള്‍ ജനങ്ങള്‍ക്കെതിരെ മുഴുവന്‍ ചുമത്തേണ്ടിവരും. വര്‍ക്കലയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മതരിച്ച രാഘവന്‍റെ വീടിനു സമീപം രാവിലെ ആറു മുതല്‍ 100ല്‍ അധികം ആളുകളോടെപ്പാം തെരുവുനായ്ക്കളെ പിടികൂടുകയായിരുന്നു. ഇതിനകം 35 നായ്ക്കളെ കൊന്നുകഴിഞ്ഞു. ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ജോസ് മാവേലി വ്യക്തമാക്കി.