തിരൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടരവയസ്സുകാരന് ഗുരുതരപരിക്ക്. മലപ്പുറം തിരുരിനടുത്ത് പോലിശ്ശേരിയില്‍
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടരവയസ്സുകാരനാണ് പരിക്കേറ്റത്. മലപ്പുറം പൊലിശ്ശേരി കണ്ണംകുളത്ത് ഗഫുറിന്റെ മകന്‍ ഫെബിന്‍ഷാക്കാണ് പരിക്ക്. വീട്ടുമുററത്ത് കളിച്ചു കൊണ്ടിരുന്ന ഫെബിനെ തെരുവുനായ ആക്രമിക്കുകയായിരുന്നുമുഖത്തും തലക്കു പിന്‍വശത്തുമാണ് പരിക്ക്. മുഖം നായ കടിച്ചു കീറിയിട്ടുണ്ട്. നായയുടെ കടിയേറ്റ കുട്ടി ഉറക്കെ നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ടു വീട്ടുകാരും അയല്‍വാസികളും ഓടിയെത്തി. കുട്ടിയെ പ്രാഥമിക ചികില്‍സക്കായി തിരുര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകായിരുന്നു. മുഖത്തെ പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിച്ചു. തിരുര്‍ പൊലിശ്ശേരി ഭാഗത്ത് തെരുനായകളുടെ ശല്യത്തെ ക്കുറിച്ച് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.