തെരുവുനായയുടെ ആക്രമണത്തില്‍ നാലുവയസുകാരനു ഗുരുതരപരുക്ക്

223

കൊല്ലം/കൊട്ടാരക്കര/തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്തില്‍ നാലുവയസുകാരനു ഗുരുതരപരുക്ക്. തുടര്‍ന്ന് ബംഗാള്‍ സ്വദേശിയേയും കടിച്ച നായയെ സംഘടിച്ചെത്തിയ ഇതരസംസ്ഥാനത്തൊഴിലാളികള്‍ ഓടിച്ചിട്ടു തല്ലിക്കൊന്നു. മുഖത്തു ഗുരുതര പരുക്കേറ്റ കുട്ടിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടുമണിക്കൂര്‍ ചികിത്സ െവെകിച്ചു. കൊല്ലം എഴുകോണ്‍ ചിറ്റാകോഡ് പെരുന്പള്ളി വീട്ടില്‍ ബിനു പണിക്കരുടെ മകന്‍ അലന്‍ ബി. പണിക്കര്‍(നാല്)ക്കാണു വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മ സുജാ പണിക്കര്‍ക്കും പട്ടിയുടെ കടിയേറ്റു.
ഇന്നലെ രാവിലെ 11-നാണ് സംഭവം.

അക്രമം കാട്ടിയ നായയ്ക്കു പിന്നാലെ മറ്റു നായ്ക്കളും എത്തിയെങ്കിലും നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അമ്മയേയും മകനെയും രക്ഷപ്പെടുത്തി. അലന്‍റെ മുഖത്തു ഗുരുതരപരുക്കുണ്ട്. ചുണ്ട് നായ കടിച്ചുകീറി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമികചികിത്സ നല്‍കിയശേഷം കൊല്ലം ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്നു വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇതേ നായ െവെകിട്ട് അഞ്ചോടെ സമീപത്തെ കട്ടക്കന്പനി തൊഴിലാളിയായ ബംഗാള്‍ സ്വദേശി സജിത്ത് റോയിയേയും ആക്രമിച്ചു. തുടര്‍ന്ന് ഇതരസംസ്ഥാനത്തൊഴിലാളികള്‍ സംഘടിച്ചെത്തി നായയെ തല്ലിക്കൊന്നു.
അതേസമയം, നായയുടെ കടിയേറ്റ കുട്ടിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി കാത്തിരിക്കേണ്ടിവന്നതു രണ്ടുമണിക്കൂര്‍. അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടര്‍മാര്‍ വാട്സ്‌ആപ്പില്‍ അയച്ച ചിത്രം കണ്ടാണു സര്‍ജന്‍ ചികിത്സയാരംഭിക്കാന്‍ നിര്‍ദേശിച്ചത്. കുട്ടിയുടെ കീഴ്ചുണ്ടിനും താടിക്കുമാണു ഗുരുതരപരുക്ക്. െവെകിട്ട് അഞ്ചോടെ അലനും മാതാപിതാക്കളും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്പോള്‍ സര്‍ജന്‍ അത്യാഹിതവിഭാഗത്തിലുണ്ടായിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി. ഡോക്ടര്‍മാരാകട്ടെ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നാണുമാതാപിതാക്കളോടു പറഞ്ഞത്. ഈ സമയം മുഴുവന്‍ വേദനകൊണ്ടു പുളയുകയായിരുന്നു അലന്‍.
വിവരമറിഞ്ഞു മാധ്യമസ്ഥാപനങ്ങളില്‍നിന്നടക്കം അനേ്വഷണം വന്നതോടെയാണു ചികിത്സിക്കാന്‍ അധികൃതര്‍ തയാറായത്. വാട്സ്‌ആപ്പില്‍ ചിത്രം കണ്ട് അടിയന്തരശസ്ത്രക്രിയ നടത്താന്‍ സര്‍ജന്‍ നിര്‍ദേശിക്കുന്പോഴേക്കു കുട്ടിയെ കൊണ്ടുവന്നിട്ട് രണ്ടുമണിക്കൂര്‍ പിന്നിട്ടിരുന്നു. അതുകൊണ്ടും ദുരിതം തീര്‍ന്നില്ല. പേവിഷബാധയ്ക്കെതിരായ മരുന്ന് അത്യാഹിതവിഭാഗത്തിലുണ്ടായിരുന്നില്ല. 3000 രൂപയുടെ മരുന്നും മുറിവു തുന്നിക്കെട്ടാനുള്ള നൂലുമുള്‍പ്പടെ പുറത്തെ മെഡിക്കല്‍ സ്റ്റോറില്‍നിന്നു വാങ്ങിനല്‍കേണ്ടിവന്നു. രാത്രി എട്ടരയോടെയാണു കുട്ടിക്കു ശസ്ത്രക്രിയ ആരംഭിച്ചത്. മുപ്പതോളം തുന്നിക്കെട്ടുകള്‍ വേണ്ടിവരുന്ന മുറിവ് ഉണങ്ങിയശേഷം പ്ലാസ്റ്റിക് സര്‍ജറി ആരംഭിക്കാനാണു ഡോക്ടര്‍മാരുടെ തീരുമാനം.

NO COMMENTS

LEAVE A REPLY