മാളയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ആക്രമിച്ചത് പേവിഷബാധയുള്ള നായ

191

തൃശൂര്‍ • മാളയ്ക്ക് സമീപം പൊയ്യയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ആക്രമിച്ചത് പേവിഷബാധയുള്ള നായയെന്ന് സ്ഥിരീകരിച്ചു. വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്നു കുട്ടികള്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് വ്യാഴാഴ്ച വൈകിട്ടാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
കുട്ടികള്‍ സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു തെരുവുനായയുടെ ആക്രമണം. അഞ്ച് വയസ്സുകാരന്‍ ആയുസ്സിന് മുഖത്ത് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ജെഫിന്‍(6), അതുല്‍(12), അന്ന(10), ഗൗരി(53), പി.സി തോമസ് (57) എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവര്‍. ഗുരുതരമായി പരുക്കേറ്റ ആയുസ്സിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിദ്യാര്‍ഥികളായ ജെഫിന്‍, ആയുസ്, അതുല്‍ എന്നിവര്‍ക്ക് കഴിഞ്ഞിത്തറ പാലത്തിനടുത്തുവച്ചാണ് കടിയേറ്റത്. പൊയ്യ സ്കൂളില്‍ പഠിക്കുന്ന അന്ന ട്യൂഷന് പോകുന്നതിനിടെയാണ് കൃഷ്ണന്‍കോട്ട പള്ളിക്ക് സമീപത്തുവച്ച്‌ കടിയേറ്റത്. പുറകില്‍നിന്നു ആക്രമിച്ച നായയുടെ നാലു പല്ലുകള്‍ തുടയ്ക്കു താഴെ പതിഞ്ഞിട്ടുമുണ്ട്.

NO COMMENTS

LEAVE A REPLY