കടുത്തുരുത്തി: കടുത്തുരുത്തിക്കു സമീപം വിവിധ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ആറു വയസുകാരനു പരുക്കേറ്റു. കീഴൂരില്‍ വെള്ളാരംകാലായില്‍ ജോബിന്‍റെ മകന്‍ മാര്‍ട്ടിനാണു കടിയേറ്റത്. പിതൃസഹോദരന്‍റെ വീടിനു മുന്നില്‍ കളിക്കുകയായിരുന്ന മാര്‍ട്ടിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ജോബിന്‍റെ പിതാവും മാതാവും ഇറങ്ങിവന്ന് ബഹളം വച്ചപ്പോഴാണു നായ ഓടിപ്പോയത്. കൈത്തണ്ടകളിലും തോളിലും ചുണ്ടിലും മുറിവേറ്റ കുട്ടിയെ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുന്നപ്പിള്ളിയില്‍ മലയില്‍ പുത്തന്‍പുരയില്‍ രാധാകൃഷ്ണന്‍റെ ആടിനെയും തെരുവുനായ ആക്രമിച്ചു. വീടിനു സമീപം പറന്പില്‍ കെട്ടിയിരിക്കുകയായിരുന്ന ആടിനെയും രണ്ടു കുഞ്ഞുങ്ങളെയും ആക്രമിക്കുകയായിരുന്നു.
ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും നായ ഓടിപ്പോയി. ആടിന്‍റെ കഴുത്തിനാണു കടിയേറ്റത്