കടുത്തുരുത്തി: തെരുവ് നായ വട്ടം ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു അപകടം. രണ്ട് പേര്‍ക്ക് പരുക്ക്, രണ്ടുമാസം പ്രായമായ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാരിയായ വൃദ്ധയ്ക്കുമാണ് സാരമായി പരുക്കേറ്റത്.ഇന്നലെ രാത്രി 7.10 ഓടെ ആപ്പാഞ്ചിറ അക്കരെയാണ് അപകടം. കടുത്തുരുത്തി വെള്ളാശേരി ചെരുവംകാലായില്‍ ബിബിന്‍ ബേബി (32), ഓട്ടോറിക്ഷ യാത്രക്കാരിയായ വെള്ളാശേരി കാട്ടുപുതുശേരി ത്രേസ്യാമ്മ ദേവസ്യാ (69) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ത്രേസ്യാമ്മയുടെ മകള്‍ ബിന്ദു റെജി (27), ബിന്ദുവിന്റെ രണ്ട് മാസം പ്രായമുള്ള െകെകുഞ്ഞ് എന്നിവരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍.കുഞ്ഞിനെ തലയോലപ്പറന്പില്‍ ഡോക്ടറെ കാണിക്കാന്‍ പോകുന്പോളാണ് അപകടമുണ്ടായത്. നാലുപേരേയും മുട്ടുചിറ എച്ച.്ജി.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിബിന്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.