പത്തനാപുരത്തു ഗര്‍ഭിണിയടക്കം ആറ് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

180

പത്തനാപുരം പട്ടാഴിയില്‍ ഗര്‍ഭിണിയടക്കം ആറ് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. വൈകുന്നേരമായിരുന്നു ഏറത്തുവടക്ക്, മീനം മേഖലകളില്‍ തെരുവ് നായക്കളുടെ ആക്രമണം. പട്ടാഴി ഇടക്കടവ് മങ്ങാട്ട് കടവിന് സമീപം പറമ്ബില്‍ കെട്ടിയിട്ടിരുന്ന പശുവിനെയാണ് നായ്ക്കള്‍ ആദ്യം ആക്രമിച്ചത്. കടവിന് സമീപം നിന്ന തൊഴിലാളികള്‍ നായ്ക്കളെ ഓടിച്ചുവിട്ട് പശുവിനെ രക്ഷിക്കുകയായിരുന്നു. ഓടിപ്പോയതില്‍ ഒരു തെരുവ് നായ നിരവധി പേരെ കടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും തിരുവന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY