തെരുവ് നായകളെ കൊല്ലാന്‍ അനുവദിക്കാത്തതിന് പിന്നില്‍ പേവിഷ പ്രതിരോധ മരുന്നു ലോബി

212

തിരുവനന്തപുരം: തെരുവ് നായകളെ കൊല്ലാന്‍ അനുവദിക്കാത്ത നടപടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പേവിഷ പ്രതിരോധ മരുന്നു നിര്‍മ്മാതാക്കളാണെന്ന് ആരോപണം. വന്‍ തുക ലാഭം ഉണ്ടാക്കുന്ന ഈ ബിസിനസിന്റെ വിജയത്തിന് നായകള്‍ വേണം എന്നതാണ് കാരണം.മൂന്നര വര്‍ഷം കൊണ്ട് തെരുവു നായകളുടെ കടിയേറ്റ് 35 പേര്‍ കൊല്ലപ്പെടുകയും മൂന്നരലക്ഷം പേര്‍ ചികിത്സ തേടുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. അതേസമയം പ്രതിരോധ മരുന്നുകളുടെ ദൗര്‍ലഭ്യം ഇല്ലെന്നാണ് വിവരം.

പപേവിഷ പ്രതിരോധ വാക്സിന്‍ ലോബി മരുന്നുകളുടെ വിതരണത്തിലൂടെ വന്‍ തുകയാണ് പ്രതിവര്‍ഷം സമ്ബാദിക്കുന്നത്. സംസ്ഥാനത്ത് ഒരു വര്‍ഷം വിറ്റഴിയുന്നത് 2800 കോടിയുടെ മരുന്നുകളാണെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം പേവിഷ പ്രതിരോധ മരുന്നുകള്‍ക്ക് വേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ 11 കോടി വകയിരുത്തിയിരുന്നു.

എന്നാല്‍ ആരോഗ്യവകുപ്പിന് കീഴില്‍ നായകളുടെ വന്ധ്യംകരണ ജോലികള്‍ നിലച്ച മട്ടാണ്. മരുന്നുകളുടെ ദൗര്‍ലഭ്യമാണ് കാരണം. ഫണ്ടില്ല എന്ന കാരണത്താല്‍ വന്ധ്യംകരണ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തന്നെ നിലച്ചിരിക്കുകയാണ്. നഗരസഭ ആസൂത്രം ചെയ്ത വന്ധ്യംകരണ പദ്ധതി 2015 ല്‍ നിലച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ആയിരത്തിലധികം നായ്ക്കളെ വന്ധ്യം കരിച്ചെങ്കിലും പിന്നീട് പദ്ധതി നിന്നു പോയി. പിന്നീട് ദിവസം പത്തു നായ്ക്കളെ വന്ധ്യംകരിക്കുക എന്ന ലക്ഷ്യം വെച്ച്‌ നഗരസഭ പ്രവര്‍ത്തിച്ചെങ്കിലും അതും നടന്നില്ല. പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇന്ന് നഗരസഭയും യോഗം ചേരുന്നുണ്ട്. പ്രശ്നത്തില്‍ മുഖ്യമന്ത്രിയും ഇടപെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY