പിറവം: നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പിറവത്ത് വീണ്ടും തെരുവ് നായ്ക്കളെ കൊന്നു. 20-ാം വാര്‍ഡ് കൗണ്‍സിലര്‍ ബിബിന്‍ ജോസാണ് ഇന്ന് രാവിലെ ആറ് നായ്ക്കളെ വിഷം കൊടുത്തുകൊന്നത്. പാഴൂര്‍, പോഴിമല ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ നിരന്തരമായുള്ള പരാതിയെത്തുടര്‍ന്നാണ് അപകടകാരികളായ തെരുവ് നായക്കളെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് ബിബിന്‍ ജോസ് പറഞ്ഞു.പ്രദേശത്ത് തെരുവ് നായ്ക്കള്‍ മനുഷ്യരെ കടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കാഞ്ഞിരത്തിന്‍റെ തൊലി ചെത്തിയെടുത്തുണ്ടാക്കിയ നാടന്‍ വിഷമാണ് നായ്ക്കള്‍ക്ക് നല്‍കിയതെന്ന് ബിബിന്‍ പറയുന്നു. മുന്‍പ് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജില്‍സ് പെരിയപ്പുറത്തിന്‍റേ നേതൃത്വത്തില്‍ പത്തോളം നായ്ക്കളെ കൊന്നിരുന്നു.