തൊടുപുഴ: തൊടുപുഴയില്‍ വീണ്ടും തെരുവ്നായയുടെ ആക്രമണം. വീടിനുള്ളില്‍ ഇരുന്ന വീട്ടമ്മയുടെ മുടി നായ കടിച്ചു മുറിച്ചു. പാറക്കടവ് റിലേ കേന്ദ്രത്തിനു സമീപമാണ് സംഭവം. വീട്ടിലിരുന്ന അന്പിളി മധുവിനെയാണ് നായ ആക്രമിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി സ്ഥലത്തു തെരുവുനായ ശല്യം രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം പാറക്കടവ് പഞ്ചവടി പാലത്തിന്റെ പരിസരങ്ങളില്‍ വീടുകളില്‍ വളര്‍ത്തുന്ന ആടിനെയും, പട്ടിയെയും മറ്റ് വളര്‍ത്തു മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചിരുന്നു.