ഒരു തെരുവുനായെ പിടിച്ചാല്‍ 2100 രൂപ വേതനം

171

തിരുവനന്തപുരം: തെരുവുനായ്ക്കളെ പിടിക്കുന്നതിന് 2100 രൂപ വേതനം. കുടുംബശ്രീ മൈക്രോ സംരംഭക യൂണിറ്റിന്റെ വേതനമാണ് ഉയര്‍ത്തിയത്. ഒരു നായയെ പിടിക്കുന്നതിന് 2100 രൂപയാണ് പുതുക്കിയ വേതനം. . മുന്‍പ് ഇത് ആയിരം രൂപയായിരുന്നു. കുടുംബശ്രീ മിഷനെ പദ്ധതി ഏജന്‍സിയായി അംഗീകരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായുള്ള തുക കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് മുന്‍കൂറായി നല്‍കണമെന്നാണ് വ്യവസ്ഥ. സംസ്ഥാനത്ത് 306 കുടുംബശ്രീ അംഗങ്ങളാണ് തെരുവു നായ്ക്കളെ പിടിക്കുന്നതിനായി 58 യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ തൃശ്ശൂരും ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ തൃശ്ശൂരും കുറവ് കോഴിക്കോട്ടുമാണ്. വിവിധ പഞ്ചായത്തുകളില്‍ യൂണിറ്റുകള്‍ രൂപവത്കരിക്കുന്നതിനായി കുടുംബശ്രീ മിഷന്‍ 2000 അംഗങ്ങളെ ഉള്‍പ്പെടുത്തി പട്ടിപിടിത്തത്തില്‍ പരിശീലനം നല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY