കൊട്ടാരക്കര: തെരുവുനായയുടെ കടിയേറ്റ് സംസ്ഥാനത്ത് ഒരാള്‍കൂടെ മരണപ്പെട്ടു. നായയുടെ കടിയേറ്റതിനെതുടര്‍ന്ന് ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശി ഉണ്ണികൃഷ്ണനാണ് പേ ഇളകി മരിച്ചത്.
തെരുവുനായകളുടെ അക്രമണത്തിന് സംസ്ഥാനത്ത് മറ്റൊരു ഇര കൂടി. കൊട്ടാരക്കര അമ്പലപ്പുറം വേലം കോണത്ത് തയ്യില്‍പുത്തന്‍ വീട്ടില്‍ ഉണ്ണികൃഷ്ണനാണ് മരിച്ചത്. മൂന്ന് മാസം മുമ്പ് വീടിനടുത്ത് വച്ച് ഉണ്ണികൃഷ്ണന് തെരുവ് നായയുടെ കടിയേറ്റിരുന്നു. മാനസികാസ്വസ്ഥ്യം ഉള്ളതിനാല്‍ അന്ന് ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും ഉണ്ണികൃഷ്ണന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പേ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ഉടനെ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയങ്കിലും ഇന്നലെ മരിച്ചു.
ഇന്നലെ രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചു. ഉണ്ണികൃഷ്ണനെ ആശുപത്രിയിലെത്തിച്ചവര്‍ക്കും പേ വിഷ പ്രതിരോധ ചികിത്സ നല്‍കിയിട്ടുണ്ട്. കൊട്ടാരക്കര അമ്പലപ്പുറം ഭാഗങ്ങളില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കടക്കം പുറത്തിറങ്ങാനാകാത്ത അവസ്ഥ.