തിരുവനന്തപുരം : തിരുവനന്തപുരം ഞെട്ടയത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തെരുവുനായ ഇവരെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഞെട്ടയം സ്വദേശി അന്‍സാരി, മകന് മൂന്ന് വയസ്സുകാരന് ഇംറാന്‍, അന്‍സാരിയുടെ അമ്മ സുലേഖ ബീവി എന്നിവര്‍ക്കാണ് പരിക്കേറ്റത്.