ആര്‍.ടി‌.പി‌.സി‌.ആര്‍ പരിശോധന നടത്തില്ലെന്ന് നിലപാടെടുക്കുന്ന ലാബുകള്‍ക്കെതിരെ കര്‍ശന നടപടി

23

കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുമ്ബോള്‍ ആര്‍. ടി‌. പി‌.സി‌.ആര്‍ പരിശോധന നടത്തില്ലെന്ന് നിലപാടെടുക്കുന്ന ലാബുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരക്ക് കുറച്ചു എന്ന പേരില്‍ പരിശോധന നടത്താത്ത ലാബുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ആര്‍.ടി.പി‌.സി‌.ആര്‍ പരിശോധനാ നിരക്കുകള്‍ കുറച്ചത് വിശദമായ പഠന ശേഷമാണെന്നും, ഒരാള്‍ക്ക് ഏതാണ്ട് 240 രൂപയോളമാണ് ചിലവ് വരികയെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെസ്‌റ്റ് നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അധ്വാനവും ചേര്‍ത്താണ് ഈ നിരക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS