ആലപ്പുഴ: കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരെ സംബന്ധിച്ചോ, അനാവശ്യ ഭീതിപരത്തുന്നതിനായോ വ്യജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ .കൂടാതെ ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും മറ്റും ഷെയര്‍ ചെയ്യുന്നത് രോഗപ്രതിരോധ നടപടികളെ പിന്നോട്ട് വലിക്കും. ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.