കാസര്‍കോട് : ടിപ്പര്‍ വാഹനത്തിന്റെ നാലുവശത്തും രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെയും രജിസ്‌ട്രേഷന്‍ നമ്പര്‍ മടക്കി വെച്ചും നമ്പര്‍ തെളിയാത്ത രീതിയില്‍ ചെളിയോ ടാറോ കൊണ്ട് മറഞ്ഞ രീതിയിലോ സര്‍വ്വീസ് നടത്തുന്ന ടിപ്പര്‍ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കാസര്‍കോട് ആര്‍.ടി.ഒ. എസ്. മനോജ് അറിയിച്ചു.
രാവിലെ ഒന്‍പത് മണി മുതല്‍ 10 മണി വരെയും വൈകിട്ട് നാല് മണി മുതല്‍ 5 മണി വരെയുമുള്ള സ്‌കൂള്‍ സമയത്ത് ഇത്തരം ടിപ്പര്‍ വാഹനങ്ങള്‍ സര്‍വ്വീസ് നടത്തി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പെര്‍മിറ്റ് വ്യവസ്തകള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി 20 മുതല്‍ ഇതുസംബന്ധിച്ച് പ്രത്യേക വാഹന പരിശോധനയുണ്ടായിരിക്കും