ലോറി പാഞ്ഞുകയറി അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ കർശന നടപടി

15

നാട്ടികയിൽ ലോറി പാഞ്ഞുകയറി അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾ സ്വീകരി ക്കുമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാർ പറഞ്ഞു. സെക്രട്ടറിയേറ്റിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു മന്ത്രി.

ഉറങ്ങിക്കിടന്നവരുടെ മേൽ അമിത വേഗതയിലെത്തിയ ലോറി പാഞ്ഞു കേറിയുണ്ടായ അപകടം നിർഭാഗ്യകരമാണ്. നിയമലംഘനം നടത്തിയതിന് രണ്ടുപേർക്കുമെതിരെ കേസെടുക്കും. നിലവിൽ വണ്ടിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കി. ഡ്രൈവറും ക്ലീനറും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. വാഹനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന ഭാഗത്ത് ബാരിക്കേഡുകൾ തകർത്താണ് അമിത വേഗത്തിലെത്തിയ ലോറി അപകടമുണ്ടാക്കിയതെന്നാണ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.

ഇനിമുതൽ രാത്രികാല പരിശോധന കർശനമായിരിക്കും. അപകടശേഷം ലോറിയുമായി കടക്കാൻ ശ്രമിച്ചുവെന്നും നാട്ടുകാർ തടഞ്ഞ തിനാൽ അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവർക്കുള്ള ധനസഹായമടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

രാത്രികാലങ്ങളിൽ വണ്ടികൾ അമിതവേഗതയിലാണ് ഓടിക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള വണ്ടികൾ അമിത വേഗതയിൽ തെറ്റായ ദിശയിലേക്ക് കയറിവരുന്നത് പതിവാക്കിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. റോഡ് സൈഡിൽ ഉറങ്ങുന്നവരെ മാറ്റുന്നതിനുള്ള നടപടികൾ പോലീസുമായി സഹകരിച്ച് സ്വീകരിക്കും. ഇവിടെ കിടന്നുറങ്ങരുതെന്ന് മുന്നറിയിപ്പ് അപകടത്തി ൽപെട്ടവർക്കും പോലീസ് നൽകിയിരുന്നു.

റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് കൂടുതൽ ജാഗ്രത പാലിക്കും. ട്രാഫിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻ.ജി.ഒകളുമായി സഹകരിച്ചുകൊണ്ട് റോഡ് അപകടങ്ങൾ നിയന്ത്രിക്കാനുള്ള പദ്ധതികൾ ആലോചിക്കുന്നുണ്ട്. ട്രാഫിക് ലൈൻ തെറ്റിച്ചാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY