കാസറഗോഡ് ജില്ലയിലെ 25 അതിര്‍ത്തി കേന്ദ്രങ്ങളില്‍ കര്‍ശന പോലീസ് സുരക്ഷ

80

കാസറഗോഡ് : വനത്തിലൂടെയും ഊടുവഴികളിലൂടെയും പാസില്ലാതെ അതിര്‍ത്തി കടന്ന് ജില്ലയിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍,ജില്ലയിലെ 25 അതിര്‍ത്തി കേന്ദ്രങ്ങളില്‍ പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഇവിടങ്ങളിലേക്ക് 80 പോലീസുകാരെ ജില്ലാ പോലീസ് മേധാവി പി എസ് സാബുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിന്യസിപ്പിച്ചു.

അതിര്‍ത്തികളില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഡി വൈ എസ് പി ബാലകൃഷ്ണ്‍ നായര്‍ക്കാണ്.സുള്ള്യപദവ്,കന്നഅടുക്ക,മുഡൂര്‍,ഈന്തുമൂല,അര്‍ള പദവ്, നെട്ടണിഗെ, കിന്നിഗര്‍, തലപ്പച്ചേരി തുടങ്ങിയ 25 അതിര്‍ത്തി കേന്ദ്രങ്ങളിലേക്കാണ് പോലീസിനെ വിന്യസിപ്പിച്ചത്.

തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ തോക്കേന്തിയ പോലീസിനെ വിന്യസിപ്പിച്ച് സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കി.സുള്ള്യയില്‍ നിന്ന് വനത്തിലൂടെ അതിര്‍ത്തി കടന്നെത്തിയ കൊല്ലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്ത് സ്ഥാപന ക്വാറന്റൈയിലേക്ക് മാറ്റി.ഇയാള്‍ക്കെതിരെ എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കും.

ബദിയടുക്ക പെര്‍ളയില്‍ ഹോം ക്വാറന്റൈയിനുള്ള ഏഴു പേര്‍ ചേര്‍ന്ന് ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചതിനെ കേസ്സെടുത്തു.ഇവരെ സ്ഥാപന ക്വറന്റൈയിലേക്ക് മാറ്റി. വരും ദിവസങ്ങളില്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു

NO COMMENTS