മാനന്തവാടി :വയനാട് ജില്ലയില്‍ ഇന്ന് പെട്രോള്‍ പമ്പ് സമരം. പുതിയ പമ്ബുകള്‍ അനുവദിക്കുന്നതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ജില്ലയിലെ പമ്പുകള്‍ ഇന്ന് അര്‍ധരാത്രിവരെ അടച്ചിടുന്നത്. ഏകജാലക സംവിധാനം നടപ്പിലാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വന്നതിനുശേഷം നല്‍കിയ അനുമതികള്‍ റദ്ദാക്കണമെന്നും ആവശ്യമുണ്ട്. ഇതിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ പമ്ബുകളും അടച്ചിടും.