തൃശ്ശൂര്‍: കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാനതലത്തില്‍ 24-ന് സൂചനാപണിമുടക്ക് നടത്തും.
സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്കുള്പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പ്രശ്നത്തിന് പരിഹാരം കണ്ടില്ല്ലെങ്കില്‍ ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക് സംഘടന നീങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു.