സിപിഎം- ആര്‍എസ്‌എസ് ഏറ്റുമുട്ടലിനിടെ ആശുപത്രി തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ പണിമുടക്കുന്നു

210

നെയ്യാറ്റിന്‍കര • സിപിഎം- ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ആശുപത്രി തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ പണിമുടക്കുന്നു. അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാത്രി നടന്ന സംഘര്‍ഷത്തിനിടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു.
രാത്രി ഏഴുമണിയോടെ അത്യാഹിത വിഭാഗത്തിലെത്തിയ അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ലൈറ്റുകളും കസേരകളും തല്ലിത്തകര്‍ത്തു. വഴുതൂരില്‍ സിപിഎം- ബിജെപി തര്‍ക്കത്തില്‍ പരുക്കേറ്റ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ മണികണ്ഠനെ ആക്രമിച്ച സംഘം ഒപ്പമുണ്ടായിരുന്ന വിഷ്ണു, രാജേഷ് എന്നിവരേയും വെട്ടി. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY