മൂന്നാര്‍: മൂന്നാറിൽ ഇന്ന് മൂന്നു മണി മുതൽ കടകളടച്ച് സമരം. മൂന്നാറുകാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കാനും വിനോദ സഞ്ചാരമേഖലയെ തകർക്കാനും ശ്രമിക്കുന്നു എന്നാരോപിച്ചാണ് സമരം. വിവിധ മത-രാഷ്ട്രീയ -സാമൂഹ്യ സംഘടനകളും വ്യാപാരികളും ചേർന്ന് രൂപീകരിച്ചിരിക്കുന്ന മൂന്നാർ ജനകീയ സമര സമിതിയാണ് നേതൃത്വം നൽകുന്നത്. ഓരോ വർഷവും വിനോദ സഞ്ചാര സീസൺ തുടങ്ങുമ്പോള്‍ വിവാദങ്ങൾ സൃഷ്ടിച്ച് ചിലർ ഗൂഡാലോചന നടത്തുന്നുവെന്നാണ് ഇവരുടെ പ്രധാന ആരോപണം. ടൗണിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.