ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ എസ്എഫ്ഐ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കട്ടച്ചിറ വെളളാപ്പളളി എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസ ബന്ദ്. വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമത്തിനെതിരെ വെളളാപ്പള്ളിയുടെ കോളജിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനെതിരെ പോലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ ഗണേശിനെ ഒന്നാം പ്രതിയാക്കിയും കോളേജ് ചെയര്‍മാന്‍ കൂടിയായ സുഭാഷ് വാസുവിനെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാകുറ്റത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.