തിരുവനന്തപുരം: കാര്യവട്ടം ക്യാന്പസില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം 12 ദിവസം പിന്നിട്ടു.
വൈസ് ചാന്‍സലറുടെ ഏകാധിപത്യ, വിദ്യാര്‍ത്ഥിദ്രോഹ നിലപാടുകള്‍ കേരള സര്‍വകലാശാല ഗവേഷണ വിഭാഗത്തെ തകര്‍ക്കുന്നുവന്നാരോപിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടത്തുന്നത്. സമരത്തിനു പിന്തുണ പ്രഖ്യപിച്ച് നിരവധി പ്രമുഖര്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്. ഇന്നലെ രാവിലെ നടന്ന ഐക്യദാര്‍ഢ്യ സദസ് മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി ചന്ദ്രശേഖരന്‍ ഉദ്ഘടനം ചെയ്തു. രാത്രി വിദ്യാര്‍ത്ഥികളും സമരം വീക്ഷിക്കാന്‍ എത്തുന്ന പൊതുജനങ്ങളും ഒത്തുകൂടി നാടന്‍ പാട്ടുകളും കവിതകളും ചര്‍ച്ചകളുമായി സമരം സജീവമാക്കുകയാണ്.വര്‍ധിപ്പിച്ച എക്സ്റ്റെന്‍ഷന്‍ ഫീസ് പിന്‍വലിക്കുക, നഷ്ടമായ എം.ഫില്‍ സീറ്റുകള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്.എഫ്.ഐ യുടെയും ഗവേഷണ വിദ്യാര്‍ത്ഥി യൂണിയന്‍റെയും നേതൃത്വത്തില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടന്നു വരുന്നത്.