ഡല്‍ഹി: ഡല്‍ഹിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഒന്നരമാസമായി നടത്തിയിരുന്ന സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. മേയ് 25 വരെയാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് സമരനേതാക്കള്‍ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് നടപടി. സമരക്കാരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചുവെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമരം പിന്‍വലിക്കുന്നത്.