റേഷന്‍ വ്യാപാരികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

278

കോട്ടയം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. വേതനം സംബന്ധിച്ച്‌ മെയ് 20- നകം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്ന് ധന-ഭക്ഷ്യ മന്ത്രിമാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, ഓള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. മുഹമ്മദലി എന്നിവര്‍ അറിയിച്ചു. റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂണ്‍ ഒന്നു മുതല്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഒരു മാസത്തിനകം റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. അരവിന്ദാക്ഷന്റെ അദ്ധ്യക്ഷതയില്‍ കൂടിയ റേഷന്‍ ഡീലേഴ്സ് യോഗം അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY