ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ 1000 തിയേറ്ററുകള്‍ അടച്ചിടും. ശനിയാഴ്ചയാണ് ജി.എസ്.ടി നിലവില്‍ വന്നതോടെ തിയേറ്ററുകളില്‍ ഏര്‍പ്പെടുത്തുന്ന നികുതിയില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് സമരം.
സമരത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം തന്നെ ചില തിയേറ്ററുകള്‍ അടച്ചിട്ടുവെന്നും ഇന്ന് മുതല്‍ തിയേറ്ററുകള്‍ തുറക്കില്ലെന്നും തമിഴ്നാട് ഫിലിം ചേംബര്‍ ഒാഫ് കൊമേഴ്സ് പ്രസിഡന്‍റ് അഭിരാമി രാമനാഥന്‍ പ്രതികരിച്ചു. ജി.എസ്.ടി നടപ്പാക്കിയതിലൂടെ നികുതിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി തിയേറ്റര്‍ ഉടമകള്‍.വിനോദ നികുതി കൂടി ചേരുമ്ബോള്‍ തിയേറ്ററുടമകള്‍ 53 ശതമാനം നികുതി നല്‍കേണ്ടതായി വരും. ഇതിനെ തുടര്‍ന്നാണ് തിയേറ്ററുടമകള്‍ സമരവുമായി രംഗത്തെത്തിയത്.