എറണാകുളം ജില്ലയിലെ ഓട്ടോ,ടാക്‌സി യൂണിയനുകള്‍ 11ന് പണിമുടക്കും

228

കൊച്ചി: എറണാകുളം ജില്ലയിലെ ഓട്ടോ, ടാക്‌സി യൂണിയനുകള്‍ ഡിസംബര്‍ 11ന് പണിമുടക്കും. എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കു പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിച്ച റെയില്‍വേ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ആയിരക്കണക്കിനു രൂപ കെട്ടിവച്ചാണു ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പെര്‍മിറ്റ് എടുത്തിരിക്കുന്നതെന്നും കോര്‍പ്പറേറ്റുകള്‍ക്ക് സ്റ്റാന്‍ഡ് ലൈസന്‍സും പെര്‍മിറ്റും നല്‍കുക വഴി സാധാരണ തൊഴിലാളികളുടെ ജീവിതം വഴിമുട്ടുമെന്നും കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.ബി. സ്യമന്തഭദ്രന്‍ പറഞ്ഞു.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.

NO COMMENTS